Navigation

    Windy Community

    • Register
    • Login
    • Search
    • Unread
    • Categories
    • Groups
    • Go to windy.com
    1. Home
    2. pilathara
    P
    • Profile
    • Following 0
    • Followers 0
    • Topics 1
    • Posts 1
    • Best 0
    • Groups 0

    pilathara

    @pilathara

    0
    Reputation
    199
    Profile views
    1
    Posts
    0
    Followers
    0
    Following
    Joined Last Online

    pilathara Follow

    Latest posts made by pilathara

    • വീഴ്ച പറ്റിയത് ദുരന്തനിവാരണ അതോറിറ്റികോ സർക്കാരിനോ ?

      പാവപ്പെട്ട മൽസ്യ തൊഴിലാളികളുടെ ജീവനും സ്വത്തിനും പുല്ലുവില കൽപ്പിക്കാത്തതാരാണ് ?, പരസ്പരം വിരുദ്ധമായ കുറ്റാരോപണം നടത്തുമ്പോഴും ചില ചോദ്യങ്ങളും ഉത്തരം കിട്ടാത്ത വിശദീകരണങ്ങളും ആർക്കാണ് അറിയേണ്ടത് . സർക്കാർ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ചുഴലിക്കാറ്റ് ദുരന്തത്തെ അല്‍പ്പം കൂടി ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല . പക്ഷെ ദുരന്തനിവാരണ അതോറിറ്റി കേരളമനസ്സിനാകെ ദുരന്ത വാർത്തകൾ നൽകാനായി മാറിനിൽകുകയാണോ? , കടലിൽ പോയ മക്കൾ എവിടെയാണന്നറിയാതെ , അമ്മമാരുടെ കണ്ണീരുവീണു കേരളം മരവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. അതിൽ 71 പേരെ കാണാതായെന്നാണ് ഔദ്യോഗിക സ്ഥിരീകരണം നൽകുന്ന കാണാകണക്കുകൾ .

      രക്ഷപ്പെട്ട മൽസ്യ തൊഴിലാളികളുടെ വിവരണം ആരെയും ഭയപ്പെടുത്തുന്നതാണ്. കടലില്‍ ഭീകരാന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട മുത്തപ്പന്‍, ശെല്‍വന്‍ എന്നിവര്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല, കനത്ത കാറ്റും മഴയുമാണ്, മറ്റുള്ളവരേക്കുറിച്ച് ഒന്നുമറിയില്ല. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതായും, കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായി വിഴിഞ്ഞത്ത് തിരിച്ചെത്തിയവര്‍ പറഞ്ഞു. അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ അറിയിച്ചു.

      കടലിന്‍റെ ഓളം അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് പലരേയും രക്ഷപ്പെടുത്തിയത്. അതിനാല്‍ തങ്ങളേക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം പൂന്തുറയില്‍ കാണാതായവരുടെ ബന്ധുക്കളുടെ പ്രതിഷേധം ഇവർ കാണാതിരിക്കുന്നത് എന്തിനാണ്? , ഭൂമി കടലോളം താണുപോകുമ്പോഴും ആദർശവും നിയമാവകാശവും നോക്കി രക്ഷാപ്രവർത്തന ഏകോപനം പോലീസിനും, ദുരന്തനിവാരണ അംഗങ്ങൾക്കും മാത്രം എന്ന ആദർശം എന്തിനാണ് ഈ സാഹചര്യത്തിൽ ? ഇവർക്ക് പ്രതേകിച്ചു എന്താണ് ചെയ്യാൻ സാധിക്കുക .

      മാണിക്യം എന്നും കരയിലെത്തിക്കാൻ മാത്രം വിധിക്കപെട്ട സമൂഹമായി അരയസമൂഹത്തെ കാണാതെ അവരുടെ ജീവിതത്തെ സംരഷിക്കാനുള്ള ബാധ്യധ നാം ഒരോരുത്തരുടെയും കടമയാണ് എന്നു പറയാൻ ജനാധിപത്യ സമൂഹത്തിനു സാധ്യമാവണം . കരകാണാ കടലല മേലെ മോഹപ്പുംകുരുവി പറന്നെ ..... ഈ ഗാനം പോലെ മനോഹരമാകട്ടെ മൽസ്യ തൊഴിലാളികളുടെ ജീവിതം . നല്ല വാർത്തയായി നമുക്ക് കാതോർക്കാം
      shanil cheruthazham

      posted in Non English posts
      P
      pilathara